ഇന്‍ര്‍നെറ്റ് ഇല്ലെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്ന ഓഫ്‌ലൈന്‍ മാപ്പുമായി ഗൂഗിള്‍

യാത്രകള്‍ക്കിടയില്‍ പലപ്പോഴും ഡാറ്റാ കണക്ഷന്‍ നഷ്ട്ടമാകുന്നതിലൂടെ ഗൂഗിള്‍ മാപ്പ് മൗനത്തിലായിട്ടുണ്ട്. പക്ഷേ, ഇനി ഗൂഗിള്‍ വഴികാട്ടും ഇന്റര്‍നെറ്റ് ഇല്ലാതെ. ഓഫ്ലൈന്‍ മാപ്പുകള്‍ ഗൂഗിള്‍ ഉപഭോക്താകള്‍ക്ക് മുന്നില്‍ എത്തിച്ചുകഴിഞ്ഞു.

ആദ്യം ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് നാവിഗേറ്റ് ചെയ്യുക, പിന്നീട് ജിപിഎസിന്റെ മാത്രം സഹായത്തോടെ നാവിഗേഷന്‍ ചെയ്യാന്‍ സാധിക്കും. നാവിഗേഷന്‍ മാത്രമല്ല സെര്‍ച്ചിങ്ങും ഇനി ഓഫ്‌ലൈനായി ചെയ്യാം. തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഉപഭോക്താകള്‍ക്ക് മാത്രമേ ഓഫ്ലൈന്‍ മാപ്പ് ലഭ്യമാകൂ.

ഇഷ്ട്ടമുള്ള റൂട്ട് സേവ് ചെയ്യാനുള്ള ഓപ്ഷന്‍ 2012 മുതലുണ്ടെങ്കിലും അതില്‍ നാവിഗേഷനും സെര്‍ച്ചിങ്ങും സാധ്യമല്ലായിരുന്നു. ശരാശരി ട്രാഫിക് സമയമായിരിക്കും ഓഫ്ലൈന്‍ ഗൂഗിള്‍ മാപ്പില്‍ ലഭിക്കുക. ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. പക്ഷേ സ്റ്റോറേജ് പരിമിതി കാരണം ട്രാന്‍സിറ്റ്/വോക്കിംഗ് ഡയറക്ഷനുകള്‍ ഇതില്‍ ലഭിക്കില്ല.

യാത്രയ്ക്കിടയില്‍ ഡാറ്റ കണക്ഷന്‍ നഷ്ട്ടമാകുന്ന സ്ഥലങ്ങളില്‍ ഓഫ്‌ലൈന്‍ മാപ്പ് ഏറെ സഹായകമാവും. കുറഞ്ഞ ഇന്റര്‍നെറ്റ് സ്പീഡിലും നാവിഗേഷന്‍ അതിവേഗത്തില്‍ സാധ്യമാകുമെന്നാണ് ഗൂഗിള്‍ അധികൃതര്‍ അവകാശപ്പെടുന്നത്. ഈ സേവനം അധികം താമസിയാതെ ഐഒഎസ്സിലും എത്തുമെന്നാണ് ഗൂഗിളിന്റെ വാക്ക്.

Top