ഇന്റെക്‌സ് അക്വ ഡ്രീം 2 വിപണിയിലെത്തി

അക്വ ഡ്രീം സ്മാര്‍ട് ഫോണിന്റെ പിന്‍ഗാമിയായി ഇന്റെക്‌സ് വിപണിയിലെത്തിച്ച പുത്തന്‍ മോഡലാണ് ഡ്രീ 2. ഡ്യുവല്‍ സിം, 5.5 ഇഞ്ച് എച്ച്.ഡി ഡിസ്പ്‌ളേ, ആന്‍ഡ്രോയിഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്., 1.2 ജിഗാ ഹെട്‌സ് ക്വോഡ് കോര്‍ സ്‌പ്രെഡ് ട്രം പ്രൊസസര്‍, ഒരു ജിബി റാം, എട്ട് ജിബി ഇന്റേണല്‍ മെമ്മറി (32 ജിബി വരെ ഉയര്‍ത്താം).

പിന്നില്‍ എട്ട് എം.പി ക്യാമറ, എല്‍.ഇ.ഡി ഫ്‌ളാഷ്, മുന്നില്‍ രണ്ട് എം.പി ക്യാമറ, പത്ത് മണിക്കൂര്‍ വരെ ടോക്‌ടൈം നല്‍കുന്ന 2300 എം.എ.എച്ച് ബാറ്ററി എന്നിവയാണ് മികവുകള്‍. ഫോണിന് വില 7,190 രൂപ.

Top