ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ കെ സുധാകരന്റെ കണ്ണൂരിലെ വീടിന് സായുധ സുരക്ഷ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കണ്ണൂരിലെ വീടിന് സുരക്ഷ വർധിപ്പിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ണൂര്‍ നടാലിലെ സുധാകരന്റെ വീടിനും സുധാകരന്റെ യാത്രയിലും സായുധ പൊലീസ് സുരക്ഷയുണ്ടാകും.

സംസ്ഥാനത്തെ നിലവിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മുഴുവന്‍ സമയ സുരക്ഷയാണ് കെ പിസിസി പ്രസിഡന്റ കെ സുധാകരന് നല്‍കുന്നത്. വിമാനത്തിലെ അക്രമത്തിന്റെ പശ്ചാത്തലത്തിൽ കെ സുധാകരന് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സായുധ സുരക്ഷ വർധിപ്പിക്കുന്നത്.

Top