ഇന്റര്‍നെറ്റ് സമത്വത്തെ അനുകൂലിച്ച് കേന്ദ്ര ടെലികോം മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് സമത്വത്തെ അനുകൂലിച്ച് കേന്ദ്ര ടെലികോം മന്ത്രാലയം. ഇതേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച എ.കെ.ഭാര്‍ഗവ സമിതിയുടെ ശുപാര്‍ശ ടെലികോം മന്ത്രാലയം അംഗീകരിച്ചു.

രാജ്യത്ത് വിവേചനമില്ലാതെ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ. ഇതിനായി നെറ്റ് സമത്വം എന്ന വ്യവസ്ഥ ടെലികോം ലൈസന്‍സില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് വിവേചനപരമായി ഉയര്‍ന്ന നിരക്ക് ഈടാക്കാനുള്ള സേവനദാതാക്കളുടെ ശ്രമത്തെ സമിതി രൂക്ഷമായി വിമര്‍ശിച്ചു. ഇന്റര്‍നെറ്റ് സമത്വത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് സമിതി ശുപാര്‍ശ തയാറാക്കിയത്.

Top