ഇന്റര്‍നെറ്റ് വഴി കുട്ടികള്‍ക്കെതിരായ ലൈംഗീക ദുരുപയോഗങ്ങള്‍ വര്‍ധിക്കുന്നു

ഇന്റര്‍നെറ്റ് വഴി കുട്ടികളെ ദുരുപയോഗം ചെയ്യുന്ന സംഭവം വ്യാപകമാകുന്നു. കഴിഞ്ഞ വര്‍ഷം 137 ശതമാനം കുട്ടികളാണ് ലൈംഗീകമായി ദുരുപയോഗം ചെയ്യപ്പെട്ടതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 95 ശതമാനത്തോളം യുകെയില്‍ നിന്നുള്ള കുട്ടികളാണ് ലൈംഗീക കുറ്റകൃത്യങ്ങളുടെ അടിമയായി തീര്‍ന്നിട്ടുള്ളത്. 31,000 കുട്ടികളുടെ അശ്ലീല ചിത്രങ്ങളാണ് വിവിധ വെബ്‌സൈറ്റുകളില്‍ നിന്ന് നീക്കം അധികൃതര്‍ നീക്കം ചെയ്തിട്ടുള്ളത്. കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗങ്ങള്‍ക്ക് കടിഞ്ഞാള്‍ ഇടണമെന്ന് തന്നെയാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2013ല്‍ ഇന്റര്‍നെറ്റ് ഫൗണ്ടേഷന്‍ കുട്ടികളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട് 13,182 ചിത്രങ്ങളാണ് നീക്കം ചെയ്തതെങ്കില്‍ 2014 ആയപ്പോഴേക്കും ഇരട്ടിയിലധികം വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. പത്ത് വയസ്സിനു താഴേയുള്ളവരാണ് ദുരുപയോഗം ചെയ്യുന്നവരില്‍ 89 ശതമാനവും. കുട്ടികളുടെ ലൈംഗീക ദുരുപയോഗം സംബന്ധിച്ച് 74,000 റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നെങ്കില്‍ അന്വേഷിച്ച് തെളിയിക്കുവാന്‍ കഴിഞ്ഞത് 31,000 മാത്രമാണ്.

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന നിരവധി വെബ് പേജുകളില്‍ 95 ശതമാനവും യുകെയില്‍ നിന്നുള്ളവയാണ്. ബാക്കി കൂടുതലും നോര്‍ത്ത് അമേരിക്കയില്‍ നിന്നുമാണ്. അടുത്തിടെ ഇന്റര്‍നെറ്റില്‍ ലൈംഗീക ദുരുപയോഗത്തിന്റെ പേരില്‍ യുകെയില്‍ കൊലപാതകം വരെ നടന്നിരുന്നു. നഗ്ന ചിത്രങ്ങള്‍ കാട്ടി പെണ്‍കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ട്.

കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ മാത്രം പോസ്റ്റ് ചെയ്യുന്ന നിരവധി യുആര്‍എല്‍ ഉണ്ട്. ഇതില്‍ കഴിഞ്ഞ വര്‍ഷം 19, 710 വെബ്‌സൈറ്റുകളുടെ യുആര്‍എല്‍ നീക്കം ചെയ്തു കഴിഞ്ഞിട്ടുണ്ട്. നിലവില്‍ നിരവധി വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണത്തിലാണ്. അടുത്ത് തന്നെ അവയുടെ യുആര്‍എല്‍ നീക്കം ചെയ്യുവാനുള്ള നടപടികള്‍ ആരംഭിക്കും.

Top