ഇന്നസെന്റിന്റെ ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായം ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്യാന്‍സര്‍ ബാധിതനായ ഇന്നസെന്റ് എം.പിക്ക് വിദേശത്ത് ചികിത്സ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ യോഗ തീരുമാനമായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അര്‍ബുദ രോഗം പിടിപെട്ടതോടെ സിനിമയില്‍നിന്നും താല്‍ക്കാലിക ഇടവേള സ്വീകരിച്ച ഇന്നസെന്റ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം സിനിമയില്‍ വീണ്ടും സജീവമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രോഗ ലക്ഷണങ്ങള്‍ വീണ്ടും കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിക്കുന്നതായും ഈ കാലയളവില്‍ എം.പിയെന്ന നിലയില്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിക്കുന്നതായും ഇന്നസെന്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

Top