ഇന്ധന വില കുറച്ചു

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. രണ്ടു രൂപ വീതമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു. അസംസ്‌കൃത എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ 60.58 ഡോളറായി കുറഞ്ഞ സാഹചര്യത്തിലാണ് വില കുറച്ചത്. വില കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് മാസമായി പെട്രോള്‍- ഡിസല്‍ വില എണ്ണകമ്പനികള്‍ കുറക്കുന്നുണ്ട്.

നിലവിലെ അന്താരാഷ്ട്ര വില അനുസരിച്ച് രാജ്യത്ത് 45 രൂപയ്ക്ക് പെട്രോളും 40 രൂപയ്ക്ക് ഡീസലും വില്‍ക്കാവുന്ന സാഹചര്യമുണ്ട്.

എന്നാല്‍ ഇന്ധന സബ്‌സിഡികള്‍ നല്‍കേണ്ട സാഹചര്യത്തില്‍ എക്‌സൈസ് തീരുവ ഒഴിവാക്കാന്‍ കഴിയാത്തതാണ് വലിയ കുത്തനെ കുറക്കുന്നതിന് തടസ്സമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

Top