ഇന്ത്യ ബന്ധു ചൈന സുഹൃത്ത്: ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സെ

ചെന്നൈ: ഇന്ത്യ ശ്രീലങ്കയുടെ ബന്ധുവും ചൈന സുഹൃത്തുമാണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സെ. താന്‍ പ്രസിഡന്റായിരിക്കുന്നിടത്തോളം സുഹൃത്തുക്കള്‍ക്കും അയല്‍പക്കക്കാര്‍ക്കുമെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ ആസ്ഥാനമായ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജപക്‌സെ ഇക്കാര്യം വ്യക്തമാക്കിയത്.

നരേന്ദ്രമോദിയുടെ വിദേശകാര്യനയങ്ങള്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന് കാരണമായി. ഇതിന് അദ്ദേഹം മോദിയോട് നന്ദി പറഞ്ഞു.

വധശിക്ഷയ്ക്ക് വിധിച്ച അഞ്ച് ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ വെറുതെവിടാനും ഇന്ത്യയിലേയ്ക്ക് മടക്കി അയക്കാനും തന്നെ നിര്‍ബന്ധിതനാക്കിയത് മോദിയുടെ നയങ്ങളാണെന്ന് രാജപക്‌സെ പറഞ്ഞു.

Top