ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര; സഞ്ജു ടീമില്‍ ഇടം നേടിയില്ല

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി സാംസണ് ടീമില്‍ ഇടംനേടാനായില്ല. ആദ്യ മൂന്നു ഏകദിനങ്ങള്‍ക്കും മൂന്നു ടി20 മല്‍സരങ്ങള്‍ക്കുമുള്ള ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്.

ഏകദിന ടീമിന്റെ ക്യാപ്റ്റനായി മഹേന്ദ്രസിങ് ധോണി തുടരും. ഓള്‍റൗണ്ടറും യുവതാരവുമായ ഗുര്‍കീരത് സിങാണ് ഏകദിന ടീമിലെ പുതുമുഖം. കര്‍ണാടക പേസര്‍ അരവിന്ദ് ട്വന്റി20 ടീമിലെ പുതുമുഖമാണ്.

ബംഗ്ലാദേശ് എ ടീമിനെതിരായ മൂന്നാം ഏകദിന മല്‍സരത്തില്‍ 90 റണ്‍സെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ദിവസമാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടം നേടാതെ പോയത്. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനമാണ് സഞ്ജു തുടരുന്നത്. നേരത്തെ സിംബാബ്‌വെ പര്യടനത്തിലൂടെയാണ് സഞ്ജു ആദ്യം ഇന്ത്യന്‍ ടീമില്‍ ഇടംനേടിയത്.

Top