ഇന്ത്യ കീഴടക്കാന്‍ ഓഡിയുടെ എ6 മാട്രിക്‌സ്; പുതിയ സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: അകത്തും പുറത്തും ഒരുപോലെ പുതുമകള്‍ നിറച്ച് ഓഡിയുടെ നവീകരിച്ച എ 6 സെഡാന്‍ ഇന്ത്യന്‍ വിപണിയിലെത്തി. എ 6 മാട്രിക്‌സ് എന്നാണ് പുതിയ സെഡാന് പേരിട്ടിരിക്കുന്നത്. പഴയ എ 6 തന്നെ നവീകരിച്ച് ഇറക്കുകയാണ് ഓഡി ചെയ്തത്. എഞ്ചിന്‍ ക്ഷമതയിലും മെക്കാനിസത്തിലും ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇന്റീരിയറിലും എക്സ്റ്റീരിയറിലും നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുമുണ്ട്. 49.5 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.

ഏറ്റവും പ്രധാനപ്പെട്ട മാറ്റം ഗിയര്‍ ട്രാന്‍സ്മിഷനിലാണ് കൊണ്ടുവന്നിട്ടുള്ളത്. സെവന്‍ സ്പീഡ് എസ് ട്രോണിക് ട്രാന്‍സ്മിഷനാണ് നവീകരിച്ച എ സിക്‌സിന്റെ പ്രത്യേകത. ഹെഡ്‌ലൈറ്റുകള്‍ നവീകരിച്ചു. ആദ്യമായി എ 8ല്‍ അവതരിപ്പിച്ച മാട്രിക്‌സ് എല്‍ഇഡി ലൈറ്റുകളാണ് ഹെഡ്‌ലാംപുകള്‍ക്ക് ഉപയോഗിച്ചിട്ടുള്ളത്. ഇവ രാത്രിയാത്രയ്ക്ക് ഒരു പുതിയ അനുഭൂതി പകരും.

എട്ട് എയര്‍ബാഗുകളാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഇവ യാത്രക്കാര്‍ക്ക് ഏറെ സുരക്ഷിതത്വം നല്‍കും. ഓഡിയുടെ എക്കാലത്തെയും സവിശേഷമായ ഡൈനാമിക് ഇന്‍ഡിക്കേറ്ററുകളാണ് എ സിക്‌സിലും ഉപയോഗിച്ചിട്ടുള്ളത്. ബംപറുകള്‍ അല്‍പം കൂടി മോടി പിടിപ്പിച്ചിട്ടുമുണ്ട്. പഴയ എ സിക്‌സില്‍ നിന്ന് വ്യത്യസ്തമാണ് പുതിയതിന്റെ ഗ്രില്‍. ടെയില്‍ ലൈറ്റുകളും എല്‍ഇഡിയാണെന്നതും പുതിയ സവിശേഷതയാണ്.#

എക്സ്റ്റീരിയറില്‍ ഇത്രയുമാണ് എടുത്തു പറയാവുന്ന നേട്ടങ്ങള്‍. ഒറ്റനോട്ടത്തില്‍ ക്യാബിനില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. വിനോദോപാധിയായി പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് അനുയോജ്യമായി പുതിയ ഹാന്‍ഡ്‌റൈറ്റിംഗ് ടെക്‌നോളജിയും എ 6 അഡോപ്റ്റ് ചെയ്തിരിക്കുന്നു. കാര്‍ റിവേഴ്‌സ് എടുക്കുന്ന സമയത്തെ വോയ്‌സ് ഡയലോഗ് സിസ്റ്റം ആണ് മറ്റൊരു പുതുമ. റിവേഴ്‌സിന് വേണ്ടി റിമോട്ട് കണ്‍ട്രേളും ഘടിപ്പിച്ചിട്ടുണ്ട്. മള്‍ട്ടിസോണ്‍ ക്ലൈമറ്റ് കണ്‍ട്രോളും പുതിയ എസ് സിക്‌സിന്റെ പ്രത്യേകതയാണ്. മുന്‍സീറ്റുകളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്.

Top