ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയില്‍ മാറ്റമുണ്ടാവില്ല

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്ക് മാറ്റമുണ്ടാവില്ലെന്ന് ബിസിസിഐ. സിഡ്‌നിയിലെ കോഫി ഷോപ്പില്‍ ഭീകരര്‍ ആളുകളെ ബന്ദികളാക്കിയതിനെ തുടര്‍ന്നാണ് ബിസിസിഐയുടെ വിശദീകരണം.

സംഭവത്തെ തുടര്‍ന്ന് ബ്രിസ്‌ബെയ്‌നില്‍ രണ്ടാം ടെസ്റ്റിന് തയാറെടുക്കുന്ന ടീം ഇന്ത്യയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. താരങ്ങളെല്ലാം സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും ബിസിസിഐ പറഞ്ഞു.

സിഡ്‌നിയിലെ കഫേയിലാണ് തിങ്കളാഴ്ച രാവിലെ ആയുധധാരികള്‍ ആളുകളെ ബന്ദികളാക്കിയത്. എന്നാല്‍ സംഭവത്തിനു പിന്നില്‍ ആരാണന്നുള്ളത് ഇതുവരെ വ്യക്തമായിട്ടില്ല.

Top