ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിക്ക് തീവ്രവാദ ഭീഷണിയെന്ന് ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ ആഫ്രിക്ക ഉച്ചകോടിക്ക് ഐ.എസ് , ബോക്കോ ഹറാം തീവ്രവാദികളുടെ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. ഇതേ തുടര്‍ന്ന് ഉച്ചകോടി നടക്കുന്ന പ്രദേശം കനത്ത സരുക്ഷയിലായി.

നൈജീരിയയില്‍ വന്‍ സ്വാധീനമുള്ള ഐ.എസ് അനുകൂല തീവ്രവാദി സംഘടനയാണ് ബോക്കോ ഹറാം. ഇന്ത്യയില്‍ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമം നടത്തുന്ന ഇസ് ലാമിക് സ്റ്റേറ്റിന് ബോക്കോ ഹറാമിന്റെ സഹായത്തോടെ ഡല്‍ഹിയിലെ ഉച്ചകോടിയില്‍ ആക്രമണം നടത്താന്‍ പദ്ധതികളുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്.

ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ലോകനേതാക്കള്‍ താമസിക്കുന്ന ഹോട്ടലുകള്‍ക്കും സായുധസേനയുടെ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയില്‍ എത്തുന്ന എല്ലാ ആഫ്രിക്കന്‍ വംശജയരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് ആഫ്രിക്കന്‍ ലോക നേതാക്കളും ഉച്ചകോടിക്കായി എത്തുന്ന ഒക്ടോബര്‍ 29ന് ഇന്ദിരാഗാന്ധി ഇന്‍ഡോര്‍സ്‌റ്റേഡിയം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.

Top