ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി

bp forex

മുംബെ: ഇന്ത്യയുടെ വിദേശ നാണയ ശേഖരം സെപ്തംബര്‍ 18നു സമാപിച്ച വാരത്തില്‍ 63.15 കോടി ഡോളര്‍ വര്‍ദ്ധിച്ച് 35,202 കോടി ഡോളറിലെത്തി. വിദേശ നാണയ ആസ്തിയിലുണ്ടായ വര്‍ദ്ധനയാണ് സഹായകമായത്.

ഇക്കാലയളവില്‍ വിദേശ നാണയ ആസ്തി 59.27 കോടി ഡോളര്‍ ഉയര്‍ന്ന് 32,856 കോടി ഡോളറായി. സെപ്തംബര്‍ രണ്ടാം വാരം വിദേശ നാണയ ആസ്തിയില്‍ 235.8 കോടി ഡോളറിന്റെ വര്‍ദ്ധനയുണ്ടായിരുന്നു.

കഴിഞ്ഞവാരം കരുതല്‍ സ്വര്‍ണ ശേഖരം 1,803.5 കോടി ഡോളറില്‍ മാറ്റമില്ലാതെ നിന്നു. അന്താരാഷ്ട്ര നാണയ നിധിയില്‍ ഇന്ത്യയുടെ കരുതല്‍ ധന ശേഖരം 95 ലക്ഷം ഡോളര്‍ ഉയര്‍ന്ന് 132.8 കോടി ഡോളറിലുമെത്തി.

Top