ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം അടുത്ത മാസം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്ത മാസം ബംഗ്ലാദേശില്‍ പര്യടനം നടത്തും. ഐപിഎല്‍ സീസണു ശേഷം കളിക്കാര്‍ക്ക് ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ പരിശീലനം കിട്ടാനാണ് പര്യടനം. രണ്ടര മാസം നീളുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായാണ് പരമ്പര.

ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി കളിക്കാര്‍ക്ക് മത്സര പരിചയം ലഭിക്കേണ്ടത് അത്യാവശ്യമാണെന്ന് ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ കളിക്കാര്‍ക്ക് മത്സരം പരിചയം നേടിയെടുക്കുന്നതിനാണ് പരമ്പര. ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അടങ്ങിയ പരമ്പര ജൂണ്‍ 10ന് ആരംഭിക്കും.

Top