ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണം തുടങ്ങാന്‍ അസൂസ് തയ്യാറെടുക്കുന്നു

പ്രമുഖ തായ്‌വാന്‍ ഇലക്ടോണിക്‌സ് കമ്പനിയായ അസൂസ് ഇന്ത്യയില്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണം തുടങ്ങുന്നു. സെന്‍ഫോണ്‍ ഫോണ്‍ വില്‍പ്പനയില്‍ ഇന്ത്യയില്‍ നിന്നും മികച്ച പിന്തുണ ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിലാണ് ഫോക്‌സ്‌കോണ്‍ എന്ന കമ്പനിയുമായി സഹകരിച്ച് അസൂസ് സ്മാട് ഫോണ്‍ നിര്‍മ്മാണം ആരംഭിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഒരു മാസം 1.5 ലക്ഷം സ്മാര്‍ട്ട്‌ഫോണുകളുടെ നിര്‍മ്മാണമാണ് അസൂസ് ഇവിടെ ലക്ഷ്യമിടുന്നത്.

മേക്ക് ഇന്ത്യ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഏതാനും മാസങ്ങളായി, ഷവോമി, മോട്ടറോള, ജിയോണി തുടങ്ങിയ ആഗോള സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ ഇന്ത്യയില്‍ അവരുടെ ഹാന്‍ഡ്‌സെറ്റുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ യൂണിറ്റ് പ്രഖ്യാപനത്തോടെ അസൂസും ഈ നിരയിലേക്ക് എത്തുകയാണ്.

ഗവേഷണ സ്ഥാപനമായ ഐഡിസിയുടെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ അതിവേഗം വളരുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണികളില്‍ ഒന്നാണ് ഇന്ത്യ, ലോകത്തെ വലിയ സെല്‍ഫോണ്‍ വിപണിയായ അമേരിക്കയെ അടുത്ത ഏതാനും വര്‍ഷങ്ങളില്‍ മറികടക്കാന്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ് രണ്ടാമത്തെ വലിയ സെല്‍ഫോണ്‍ വിപണിയായി വളരുന്ന ഇന്ത്യ.

Top