ഇന്ത്യയില്‍ വരവ് തകർത്ത് സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ കഴിഞ്ഞ മാസം C5 എയര്‍ക്രോസ് എസ്‌യുവി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നു . ഇന്ത്യയിൽ എത്തുന്ന സിട്രണിന്റെ ആദ്യ മോഡൽ കൂടിയാണിത്.പ്രാരംഭ പതിപ്പിന് 29.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഇപ്പോഴിതാ 2021 ഏപ്രില്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നു. ഓട്ടോകാര്‍ പ്രോ ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് സിട്രണ്‍ 2021 ഏപ്രിലില്‍ C5 എയര്‍ക്രോസ് എസ്‌യുവിയുടെ 230 യൂണിറ്റുകള്‍ വിറ്റഴിച്ചു.

കഴിഞ്ഞ മാസം തമിഴ്നാട്ടിലെ പ്ലാന്റില്‍ 280 വാഹനങ്ങള്‍ കമ്പനി എസ്റ്റിമേറ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. വാഹനം വില്‍പ്പനയ്ക്ക് എത്തുന്നതിന് മുമ്പ് തന്നെ 1,000 പ്രീ ബുക്കിംഗുകള്‍ ലഭിച്ചതായി കമ്പനി അവകാശപ്പെട്ടിരുന്നു.

CKD യൂണിറ്റായിട്ടാണ് മോഡലിനെ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഫീല്‍, ഷൈന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ടോപ്പ്-സ്‌പെക്ക് ഷൈന്‍ വേരിയന്റിന് 31.90 ലക്ഷം രൂപയോളമാണ് എക്‌സ്‌ഷോറൂം വില

Top