ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഇല്ലാതായതായി അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ മത സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതായി അമേരിക്ക. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ഇന്ത്യയില്‍ മതസ്വാതന്ത്ര്യത്തിന് കോട്ടം വന്നിരിക്കുന്നത്. നരേന്ദ്ര മോഡി ഗവണ്‍മെന്റിനെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു അമേരിക്ക.

ഇന്ത്യയില്‍ ക്രിസ്ത്യന്‍സിന് മാത്രമല്ല എല്ലാ മതന്യൂനപക്ഷങ്ങള്‍ക്കും ഈ അവസ്ഥയാണെന്ന് വാഷിംഗ്ടണിലെ ക്രിസ്ത്യന്‍ കണ്‍സര്‍വേറ്റീവ് ഗ്രൂപ്പ് ഫാമിലി റിസര്‍ച്ച് കൗണ്‍സില്‍ അമേരിക്കന്‍ സെനറ്റ് കമ്മിറ്റിയെ അറിയിച്ചു.

മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചതായി നേരത്തേ അമേരിക്ക പറഞ്ഞിരുന്നു. കേന്ദ്രമന്ത്രിമാരും ബിജെപി എംപിമാരും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നത് പതിവായിരുന്നു. നിരവധി പേരെ ഘര്‍വാപ്‌സിയുടെ പേരില്‍ മതംമാറ്റുകയും ചെയ്തിരുന്നു. ഈ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് അമേരിക്ക ഇത്തരം പരാമര്‍ശം നടത്തിയതെന്നാണ് കരുതുന്നത്.

Top