ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് കൊച്ചി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

മുംബൈ : ഇന്ത്യന്‍ നാവികസേനയ്ക്കായി നിര്‍മ്മിച്ച ഐ.എന്‍.എസ് കൊച്ചി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. മുംബൈയിലെ നാവികസേനാ ഡോക്ക് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് കപ്പല്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചത്.

ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ എന്ന ബഹുമതിയും ഐ.എന്‍.എസ് കൊച്ചിക്കുണ്ട്.

സ്വയം ഗതിനിയന്ത്രിക്കുന്ന മിസൈലുകളെ വരെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഐ.എന്‍.എസ് കൊച്ചി. റഡാറുകളില്‍ നിന്നും ഒളിക്കാനുള്ള അത്യാധുനിക സാങ്കേതിക വിദ്യയും ഈ കപ്പലിനുണ്ട്.

4000 കോടി രൂപ ചെലവുവരുന്ന യുദ്ധക്കപ്പല്‍ നാവികസേനയുടെ മേല്‍നോട്ടത്തില്‍ മുംബൈയിലെ മാസാഗോണ്‍ ഡോക്ട്‌സ് ലിമിറ്റഡാണ് നിര്‍മ്മിച്ചത്. ഇന്ത്യയിലെ നാവിക പ്രതിരോധ നിരയിലെ പത്താമത്തെ ഡിസ്‌ട്രോയര്‍ കപ്പലാണിത്.

ഈ വിഭാഗത്തിലെ ഐ.എന്‍.എസ് കൊല്‍ക്കത്ത കഴിഞ്ഞ ആഗസ്തില്‍ കമ്മീഷന്‍ ചെയ്തിരുന്നു. മറ്റൊരു കപ്പലായ ഐ.എന്‍.എസ് ചെന്നൈ അടുത്തവര്‍ഷം കമ്മീഷന്‍ ചെയ്യും.

Top