നാലു വര്‍ഷത്തിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചത് 11 ഇന്ത്യന്‍ ആണവശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രാജ്യത്ത് 11 ആണവശാസ്ത്രജ്ഞര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി ആണവോര്‍ജ വകുപ്പിന്റെ റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരം ഹരിയാന സ്വദേശി രാഹുല്‍ സെറാവത്തിനു ആണവോര്‍ജ വകുപ്പ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2009 മുതല്‍ 2013 വരെയുള്ള കണക്കുകളാണിത്.

ലബോറട്ടറിയിലും ഗവേഷണ കേന്ദ്രത്തിലും ജോലി ചെയ്യുന്നവരാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ എട്ടു പേര്‍ പൊട്ടിത്തെറിയിലും കടലില്‍ മുങ്ങിയും മരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനിലെ മൂന്നു ശാസ്ത്രജ്ഞരില്‍ രണ്ടുപേര്‍ ജീവനൊടുക്കിയതായും ഒരാള്‍ വാഹനാപകടത്തില്‍ മരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

Top