ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മുസ്ലീങ്ങള്‍ ബീഫ് ഉപേക്ഷിക്കണം: ഹരിയാന മുഖ്യമന്ത്രി

ചണ്ഡീഗഢ്: രാജ്യത്ത് ജീവിക്കണമെങ്കില്‍ മുസ്ലീങ്ങള്‍ ബീഫ് ഉപേക്ഷിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. പശു, ഭഗവത്ഗീത, സരസ്വതി എന്നിവ ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളാണ് അതിന് പ്രശ്‌നങ്ങളുണ്ടാവാതെ മുസ്‌ലിംകള്‍ സൂക്ഷിക്കണമെന്നും ഖട്ടര്‍ പറഞ്ഞു.

മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തിയതിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിജെപി നേതാവ് കൂടിയായ ഖട്ടറിന്റെ വിവാദ പരാമര്‍ശം.

ഉത്തര്‍പ്രദേശിലെ ദാദ്രി സംഭവം തെറ്റിദ്ധാരണമൂലം സംഭവിച്ചതാണ്. ഇരുഭാഗത്തും തെറ്റുപറ്റിയതായും ഖട്ടര്‍ പറഞ്ഞു. മുസ്‌ലിംകള്‍ക്ക് ബീഫ് കഴിക്കാതെ ജീവിച്ചുകൂടെയെന്നു ചോദിച്ച അദ്ദേഹം മുസ്!ലിംകള്‍ ബീഫ് കഴിക്കണമെന്ന് എവിടൈയങ്കിലും എഴുതിവച്ചിട്ടുണ്ടോയെന്നും ചോദിച്ചു.

Top