ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് ഫെസ്റ്റിവെലുമായി ഫെയ്‌സ്ബുക്ക്

മുംബൈ: ഫെയ്‌സ്ബുക്ക് ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് ഫെസ്റ്റിവെല്‍ നടത്തുന്നു. രക്ഷാബന്ധന്‍ ആഘോഷത്തോടനുബന്ധിച്ച് ആഗസ്ത് 12 മുതല്‍ 29വരെയാണ് ‘ടൈഡ് ടുഗെതര്‍’ എന്ന് പേരിട്ടിട്ടുള്ള ഷോപ്പിങ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള പ്രമുഖ പരസ്യമാര്‍ക്കറ്റിങ് സ്ഥാപനമായ ഗ്രൂപ്പ് എംമുമായി സഹകരിച്ചാണ് ഫെസ്റ്റിവെല്‍ നടത്തുന്നത്. ചെറിയ ഫീസ് ഈടാക്കി വിവിധ കച്ചവട സ്ഥാപനങ്ങളെ സഹകരിച്ചാകും ഷോപ്പിങ് ഫെസ്റ്റിവെല്‍ നടത്തുക.

ദീപാവലിയോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗ്രൂപ്പ് എംമുമായി സഹകരിച്ച് ആമസോണ്‍ ഇന്ത്യയില്‍ ഷോപ്പിങ് ഫെസ്റ്റിവെല്‍ നടത്തിയിരുന്നു. ഗ്രേറ്റ് ഓണ്‍ലൈന്‍ ഷോപ്പിങ് ഫെസ്റ്റിവെല്‍ എന്നപേരില്‍ ഗൂഗിളും വര്‍ഷംതോറും ഫെസ്റ്റ് നടത്തുന്നുണ്ട്.

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയവ സ്വന്തം സൈറ്റ് വഴിയാണ് ഫെസ്റ്റിവെല്‍ നടത്തുന്നതെങ്കില്‍, പുതിയ സൈറ്റ് വഴിയാണ് ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

Top