ഇന്ത്യയില്‍ ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുമ്പോള്‍ ചൈനയില്‍ കുറയുന്നു

കൊല്‍ക്കത്ത: ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായ ചൈനയില്‍ ആത്മഹത്യാ നിരക്ക് കുറയുമ്പോള്‍ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയില്‍ ആത്മഹത്യാ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. 700 ഗവേഷകര്‍ 188 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ലോകത്ത് നടക്കുന്ന ആത്മഹത്യകളില്‍ പകുതിയും സംഭവിക്കുന്നത് ഇന്ത്യയിലും ചൈനയിലുമായിട്ടാണെന്ന് പഠനം പറയുന്നു.

1990 മുതല്‍ 2013 വരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ചൈനയില്‍ ആത്മഹത്യാ നിരക്ക് കുറഞ്ഞു വരുമ്പോള്‍ ഇന്ത്യയില്‍ ആത്മഹത്യാ നിരക്ക് പതിന്മടങ്ങായി വര്‍ദ്ധിച്ചു വരികയാണെന്നും പഠനം പറയുന്നു. ദ ലാങ്കറ്റ് എന്ന് ജേണലിലാണ് ആത്മഹത്യാ കണക്കുകള്‍ പുറത്തുവിട്ടത്.

Top