ഇന്ത്യയിലേക്ക് വരാന്‍ ദാവൂദ് തയ്യാറായിരുന്നു; അദ്വാനി തടഞ്ഞെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നു സഹായി ചോട്ടാ ഷക്കീലിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ അന്ന് ബിജെപി നേതാവും ആഭ്യന്തരമന്ത്രിയുമായിരുന്ന എല്‍ കെ അദ്വാനിയാണ് ഇത് തടഞ്ഞത്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു ഛോട്ടാ ഷക്കീല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍ ഇപ്പോള്‍ ഇന്ത്യയിലേക്കു മടങ്ങിവരുന്നതിനേക്കുറിച്ച് ആലോചിക്കുന്നേയില്ലെന്നും ഛോട്ടാ ഷക്കീല്‍ പറഞ്ഞു. 1993ലെ മുംബൈ ബോംബാക്രമണങ്ങളെത്തുടര്‍ന്ന്, ഇന്ത്യയിലേക്കു വരാനുളള തങ്ങളുടെ ആവശ്യം അന്നത്തെ സര്‍ക്കാര്‍ തളളിയിരുന്നു. അന്ന് ഇതിനെക്കുറിച്ചു രാംജത്മലാനിയുമായിവരെ സംസാരിച്ചിരുന്നു. എന്നാല്‍ അതിനുളള അനുമതി നിഷേധിക്കപ്പെട്ടു. അതിനാല്‍ ഇനി ഇന്ത്യയിലേക്കില്ലെന്നും ഷക്കീല്‍ കൂട്ടിച്ചേര്‍ത്തു.

ദാവൂദിന്റെ ഗ്രൂപ്പും ചോട്ട രാജന്റെ ഗ്രൂപ്പും തമ്മിലുള്ള യുദ്ധങ്ങളും അഭിമുഖത്തില്‍ ചോട്ടാഷക്കീല്‍ ശരിവയ്ക്കുന്നു. താന്‍ നേരിട്ട് ഓസ്‌ട്രേലിയയില്‍ ചോട്ടാ രാജനെ കൊല്ലുവാന്‍ പോയിട്ടുണ്ടെന്നും. എന്നാല്‍ അവിടുന്ന് അയാള്‍ എലിയെപോലെ രക്ഷപ്പെട്ടെന്നും ചോട്ട ഷക്കീല്‍ പറയുന്നു.

കഴിഞ്ഞ 56 കൊല്ലമായി മുംബൈയില്‍ ഡി കമ്പനി ഒരു കൊലപാതകവും നടത്തിയിട്ടില്ലെന്ന് പറയുന്ന ഷക്കീല്‍, എന്നാല്‍ തങ്ങളുടെ പേര് ഉപയോഗിച്ച് പലരും ആക്രമണം നടത്തുന്നു എന്ന് ആരോപിക്കുന്നു. ഞങ്ങള്‍ ബിസിനസ് ചെയ്യാനാണ് ശ്രമിക്കുന്നത്, പണം നിക്ഷേപിക്കാനും അത് തിരിച്ച് കിട്ടാനും ശ്രമിക്കാറുണ്ട്.

ഐപിഎല്‍ വാതുവയ്പ്പടക്കം വിവിധകേസുകളാണു ഷക്കീലിനെതിരെ നിലവിലുളളത്. കറാച്ചിയിലാണു ഛോട്ടാഷക്കീലും അനുയായികളും ഇപ്പോഴുളളത്.

Top