ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകില്ലെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകില്ലെന്ന് പാക് അതിര്‍ത്തി സേനാ മേധാവിമാര്‍ക്ക് ആഭ്യന്തര മന്ത്രി രാജ് നാഥ് സിങിന്റെ ഉറപ്പ്. ഡല്‍ഹിയില്‍ പാക് അതിര്‍ത്തി സേന മേധാവിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജ്യനാഥ് സിങ് ഇക്കാര്യം പറഞ്ഞത്. അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാനും ,പുതിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഒഴിവാക്കാനും കഴിഞ്ഞ ദിവസം ആരംഭിച്ച ഇന്ത്യാ-പാക് അതിര്‍ത്തി സേന മേധവി തല ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്

ഇന്ത്യാ പാക് അതിര്‍ത്തി സേന മേധാവി മാരുടെ ഇന്നത്തെ ചര്‍ച്ചകള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍, ഇതിന് ശേഷമാണ് പാക് സംഘം ആഭ്യന്തര മന്ത്രി രാജ് നാഥ് സിങിനെ കണ്ടതെന്ന് ബിഎസ് എഫ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അധിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കുക, പ്രധിരോധ നീക്കങ്ങളുടെ ഭാഗമായുള്ള പുതിയ നിര്‍മാണ പ്രവത്തികള്‍ ഒഴിവാക്കുക. ഇരു സൈനിക വിഭാഗങ്ങളും തമ്മിലുള്ള ആശയ വിനിമയം മെച്ചപ്പെടുത്തുക തുടങ്ങി ബിഎസ്ഫ് -പാക് റേഞ്ചേഴ്‌സ് മേധാവി തല ചര്‍ച്ചയിലെ ധാരണകള്‍ പാക് സംഘം ആഭ്യന്ത്ര മന്ത്രിയോട് വിശദീകരിച്ചതായാണ് സൂചന.

ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവുമായും പാക് റേഞ്ചഴ്‌സ് തലവന്‍ മേജര്‍ ഉമര്‍ ഫാറൂഖ് ബുര്‍ക്കിയുടെ നേതൃത്വത്തിലുള്ള സംഘം കൂടിക്കാഴ്ച നടത്തി. ഇവര്‍ ഇന്ന് പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്തുമായും കൂടിക്കാഴ്ച നടത്തിയേക്കും. ബിഎസ്ഫ് ഡയറക്ടര്‍ ജനറല്‍ ഡി.കെ പതകിന്റെ നേതത്വത്തിലുള്ള 23 അംഗ സംഘമാണ് ചര്‍ച്ചയില്‍ ഇന്ത്യയെ പ്രധിനിധീകരിക്കുന്നത്. ചര്‍ച്ചയുടെ ഉടമ്പടികളില്‍ നാളെ ഇരു സൈനിക വിഭാഗവും ഒപ്പു വക്കും.

Top