ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ചെന്നൈ ജയത്തോടെ ഒന്നാമത്

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പൂനെ സിറ്റിക്കെതിരെ ചെന്നൈയിന്‍ എഫ്‌സിയ്ക്ക് ജയം. പൂനെയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ചെന്നൈ പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്കും ചെന്നൈക്കും 16 പോയിന്റ് വീതമാണെങ്കിലും മികച്ച ഗോള്‍ ശരാശരിയാണ് ചെന്നൈക്ക് തുണയായത്. ലീഗില്‍ ഇന്ന് മത്സരമില്ല.

കൊളംബിയന്‍ താരം വലന്‍സിയ മെന്റോസാണ് ചെന്നൈയ്ക്കായി ആദ്യം ഗോള്‍ നേടിയത്. എട്ട് മിനിറ്റ് ശേഷം പൂനെ ഗോള്‍ മടക്കിയെങ്കിലും ഒരു മിനിറ്റിനുള്ളില്‍ ചെന്നൈ ലീഡുയര്‍ത്തി. ഇഞ്ചുറി ടൈമില്‍ ചെന്നൈയുടെ ജെ.ജെ മൂന്നാം ഗോള്‍ നേടി.

Top