ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മുംബൈ -ഗോവ മത്സരം സമനിലയില്‍

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ എഫ്‌സി-ഗോവ എഫ്‌സി മത്സരം സമനിലയില്‍ പിരിഞ്ഞു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് മുംബൈ സമനിലയില്‍ പിരിയുന്നത്. മുംബൈയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരുപകുതികളിലായി രണ്ടു ടീമിനും ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചിട്ടും മുതലാക്കാന്‍ കഴിഞ്ഞില്ല.

മുംബൈ ആന്ദ്രേ മൊറിട്‌സിനെയും, നിക്കോളാസ് അനല്‍ക്കയെയും മുന്നില്‍ നിര്‍ത്തി ആക്രമണം അഴിച്ചുവിട്ടപ്പോള്‍, ഗോവ ടോള്‍ഗേ ഒബ്‌സിയെ മുന്നില്‍ നിര്‍ത്തിയായിരുന്നു മുന്നേറ്റം.

പലതവണ മൊറിട്‌സ് ഗോളിന് തൊട്ടടുത്തെത്തി. എന്നാല്‍, ഗോള്‍ മാത്രം അകന്നുനിന്നു. ഇതോടെ 12 പോയിന്റുമായി മുംബൈ അഞ്ചാം സ്ഥാനത്ത് തുടരും.

Top