ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം.ഡല്‍ഹി ഡൈനാമോസിനെ ഏകപക്ഷീയമായ ഒരു ഗോളിനു തകര്‍ത്താണ് ബ്ലാസ്‌റ്റേഴ്‌സ് വിജയം നേടിയത്. മൂന്നാം ജയത്തോടെ ഒമ്പത് കളിയില്‍ നിന്നു 12 പോയിന്റുകളോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ഏഴു പോയിന്റുമായി ഡല്‍ഹി ഡൈനാമോസ് അവസാന സ്ഥാനത്താണ്. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയിലെ 61ാം മിനിറ്റിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഏകഗോള്‍ പിറന്നത്. ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ പെന്‍ ഓറിഗിയാണ് ഗോള്‍ നേടിയത്. പിന്നീട് ഡല്‍ഹി ഗോള്‍ മുഖത്തു നിരന്തര ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ പിറന്നില്ല.

Top