ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ വധശിക്ഷ റദ്ദാക്കി

കൊളംബോ: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ശ്രീലങ്കന്‍ കോടതി വിധിച്ച വധശിക്ഷ റദ്ദാക്കി. അഞ്ച് രാമേശ്വരം സ്വദേശികളുടെ വധശിക്ഷയാണ് പ്രസിഡന്‍റ് മഹിന്ദ രാജ്പക്സെ റദ്ദാക്കിയത്. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലങ്കന്‍ മന്ത്രി സെന്തിന്‍ തൊണ്ടമാനാണ് ഇക്കാര്യമറിയിച്ചത്.ശിക്ഷ റദ്ദാക്കിയതോടെ മത്സ്യത്തൊഴിലാളികളുടെ മോചനം ഉടന്‍ സാധ്യമാകും. മയക്കുമരുന്ന് കടത്തിയെന്ന കേസിലാണ് മത്സ്യത്തൊഴിലാളികള്‍ക്ക് കൊളംബോ ഹൈകോടതി വധശിക്ഷ വിധിച്ചത്. കേസില്‍ അപ്പീല്‍ ഹര്‍ജി
നല്‍കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കോടതി അനുവാദം നല്‍കിയിരുന്നു.
Top