ഇന്ത്യന്‍ ഓഹരി വിപണികളില്‍ മുന്നേറ്റം

മുംബൈ: ആഗോള വിപണികളിലെ ഉണര്‍വ് ഇന്ത്യന്‍ ഓഹരി വിപണികളിലും പ്രതിഫലിച്ചു. ഓഹരി വിപണികളില്‍ ഇന്ന് കുതിപ്പുണ്ടായി. ദേശീയ ഓഹരി സൂചിക 80 പോയിന്റ് ഉയര്‍ന്ന് 27,159ലുമാണ് വ്യാപാരം നടന്നത്.

യുഎസ്സിലെ വിവിധ ഡാറ്റകള്‍ അനുകൂലമായതും ഫെഡറല്‍ റിസര്‍വ് സമീപഭാവിയില്‍ പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ സാധ്യതയില്ലെന്ന വിവരവും അമേരിക്കന്‍ വിപണിക്ക് മുന്നേറാന്‍ സഹായമായി.

കൂടാതെ ഗ്രീക്ക് വിഷയത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ പ്രതികരിച്ചത് യൂറോപ്യന്‍, ഏഷ്യന്‍ വിപണികളെ തുണച്ചു. കോള്‍ ഇന്ത്യ ജീവനക്കാര്‍ പണിമുടക്ക് പിന്‍വലിച്ചതിനാല്‍ വ്യാപാര ആരംഭത്തില്‍ തന്നെ രണ്ട് ശതമാനത്തിലേറെ കോള്‍ ഇന്ത്യ ഓഹരികളുടെ വില ഉയരാന്‍ കാരണമായി.

Top