ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പത്ത് ശതമാനം ഓഹരികള്‍ വില്‍ക്കുന്നു

Indian-Oil-Corporation

ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പത്ത് ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ വിറ്റഴിക്കുന്നു. ഓഫര്‍ ഫോര്‍ സെയില്‍ (ഒ.എഫ്.എസ്.) മാര്‍ഗത്തിലായിരിക്കും വില്പന. 9,500 കോടി രൂപ ലക്ഷ്യമിട്ടുള്ള ഓഹരി വില്പന തിങ്കളാഴ്ച നടക്കും.

ഓഹരിയുടെ അടിസ്ഥാന വില ശനിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് കമ്പനി ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചിരിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷം 69,500 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ 3,000 കോടിയുടെ വില്പന മാത്രമാണ് ഇതുവരെ നടന്നത്.

Top