അരുണാചല്‍പ്രദേശില്‍ അസം റൈഫിള്‍സ് ക്യാമ്പിനുനേരെ തീവ്രവാദി ആക്രമണം

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശ് അസം റൈഫിള്‍സ് ക്യാമ്പിനുനേരെ തീവ്രവാദി ആക്രമണം. ആളപായമില്ല. ഇന്തോ -മ്യാന്‍മര്‍ അതിര്‍ത്തിയിലെ ക്യാമ്പിനുനേരെ ഞായറാഴ്ച പുലര്‍ച്ചെ 2.30 നാണ് വെടിവയ്പ്പുണ്ടായത്. എന്‍എസ്‌സിഎന്‍ (കെ) തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു.

രഹസ്യവിവരം ലഭിച്ചതിനാല്‍ സുരക്ഷാസൈന്യം ഉടന്‍ തിരിച്ചടിച്ചു. പത്തുമിനിറ്റോളം നീണ്ട വെടിവെപ്പിനുശേഷം തീവ്രവാദികള്‍ ഇരുളിലൂടെ രക്ഷപെട്ടു. മണിപ്പൂരിലെ ചാന്ദല്‍ ജില്ലയില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടത് മൂന്ന്ദിവസം മുന്‍പാണ്.

Top