ഇന്തൊനേഷ്യയിലെ വെള്ളപ്പൊക്കം; 34,642 പേരെ മാറ്റിപ്പാര്‍പ്പിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ അക്കെ പ്രവശ്യയിലും പടിഞ്ഞാറന്‍ ജാവയിലുമുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇതുവരെ 34,642 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച വെള്ളപ്പൊക്കം ഇപ്പോഴും പൂര്‍വാധികം ശക്തിയോടെ തുടരുകയാണ്.

അക്കെയിലെ ടാമിയാംഗ് ജില്ലയില്‍ 2370 വീടുകള്‍ വെള്ളത്തില്‍ മുങ്ങി. ഇവിടെ നിന്നും 28,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പടിഞ്ഞാറന്‍ ജാവയിലെ സിറ്റാറം നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് 6642 പേരെയും താത്കാലിക കേന്ദ്രങ്ങളിലെയ്ക്ക് മാറ്റി.

Top