ഇനി ജോലിസമയത്ത് പുകവലിച്ചാലും മദ്യപിച്ചാലും കുടുങ്ങും

തിരുവനന്തപുരം: ജോലിസമയത്ത് മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ക്കശ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ ഉത്തരവ്. അധ്യാപകര്‍ക്കും സര്‍ക്കുലര്‍ ബാധകമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്ന സര്‍ക്കാര്‍ ഡ്രൈവര്‍മാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും.

ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗങ്ങള്‍ക്കും കര്‍ശന വിലക്കുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത മേലധികാരികള്‍ക്കെതിരെയും നടപടിയുണ്ടാകും. ഭരണ പരിഷ്‌കാര വകുപ്പാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

Top