ഇനി ഓണ്‍ലൈന്‍ പര്‍ച്ചേസ് എളുപ്പം : സാധനങ്ങള്‍ ഡ്രോണ്‍ വിമാനം വഴി വീട്ടിലെത്തും

ആമസോണ്‍ വഴി പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. കുഗ്രാമങ്ങളിലേക്കും സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇനി മുതല്‍ ഡ്രോണ്‍ വിമാനങ്ങള്‍ വഴി സാധനങ്ങള്‍ വീട്ടു പടിക്കലെത്തും.

യുകെയിലാണ് ആദ്യമായി ഓണ്‍ലൈന്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ഡ്രോണ്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. ബ്രിട്ടനില്‍ പുതിയ ഡ്രോണ്‍ വിമാനങ്ങള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായി ആമസോണ്‍ ഗവണ്‍മെന്റിനെ സമീപിച്ചിട്ടുണ്ട്. ഇനി വീട്ടിലിരുന്നു സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍ ഡ്രോണ്‍ വിമാനങ്ങള്‍ വഴി ഇനി അത് വീട്ടിലെത്തും.

ഗതാഗത മന്ത്രി പുതിയ സംവിധാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ആമസോണിന് ട്രയല്‍ റണ്‍ നടത്തുവാനായി അനുമതി നല്‍കിയിട്ടുണ്ട. നിലവില്‍ യുഎസ്എയില്‍ ഡ്രോണ്‍ വിമാനങ്ങള്‍ ഉപയോഗിച്ച് സാധനങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടില്‍ എത്തിക്കുന്ന സമ്പ്രദായം നിലവിലുണ്ട്. യുകെയില്‍ പരീക്ഷണം നടത്തി വിജയം കണ്ടാല്‍ അനുമതി നല്‍കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. പുതിയ സംവിധാനത്തെയും ടെക്‌നോളജിയേയും താന്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഡ്രോണ്‍ വിമാനങ്ങള്‍ പറത്തുവാന്‍ ആമസോണ്‍ അനുവാദം തേടിയിരുന്നത്. എന്നാല്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ കഴിഞ്ഞ ആഴ്ചയാണ് വിമാനം പറത്തുവാന്‍ അനുമതി നല്‍കിയത്. മണിക്കൂറില്‍ 50 കിലോമീറ്ററായിരിക്കും ഡ്രോണിന്റെ പരമാവധി വേഗം. ഇതിന് പ്രൈം എയര്‍ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

കൊമ്മേഴ്‌സ്യല്‍ ആവശ്യത്തിന് വേണ്ടി ഡ്രോണ്‍ ഉപയോഗിക്കുന്നത് ശരിക്കും നിയമവിരുദ്ധമാണ്. എന്നാല്‍ യുകെയില്‍ ഇതിന് സിവില്‍ എവിയേഷന്‍ അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ട്.

Top