ഇടുക്കിയില്‍ ഇന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ഹര്‍ത്താല്‍

കട്ടപ്പന: ഇടുക്കി ജില്ലയില്‍ ഇന്നു 12 മണിക്കൂര്‍ ഹര്‍ത്താല്‍. ഹൈറേഞ്ച് സംരക്ഷണസമിതിയാണു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍ഡിഎഫും കര്‍ഷകസംഘവും ഹര്‍ത്താലിനു പിന്തുണ അറിയിച്ചിട്ടുണ്ട്.

1993-ലെ പ്രത്യേക ഭൂപതിവു ചട്ടപ്രകാരം പട്ടയം നല്‍കിയിരിക്കുന്ന ഭൂമി വനഭൂമിയുടെ സ്റ്റാറ്റസിലാണു നിലനിര്‍ത്തിയിരിക്കുന്നതെന്ന സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണു ഹര്‍ത്താല്‍.

സര്‍ക്കാരിന്റെ നിഷേധാത്മകനിലപാട് തുടരുന്ന സാഹചര്യത്തില്‍ തെരുവുവാസസമരം ഉള്‍പ്പെടെ കടുത്ത പ്രക്ഷോഭം തുടങ്ങുമെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി ഭാരവാഹികള്‍ അറിയിച്ചു.

Top