ഇടവേളയ്ക്ക് ശേഷം ഹണി റോസ് എത്തുന്നു

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഹണി റോസ് സിനിമയില്‍ സജീവമാകുന്നു. സുരേഷ് ഗോപിയുടെയും കുടുംബനായകന്‍ ജയറാമിന്റെയും നായികയായി ഹണിയെ കാണാം ഇനി വെള്ളിത്തിരയില്‍. ഷാജൂണ്‍ കരിയലിന്റെ സര്‍ സി.പി എന്ന ചിത്രത്തിലാണ് ഹണി ജയറാമിന്റെ നായികയാകുന്നത്.

അഭിലാഷ് എം വിജയകുമാര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഷീല, ജയഭാരതി എന്നിവരും അഭിനയിക്കുന്നുണ്ട്. രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് ഷീലയും ജയഭാരതിയും ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. സുരേഷ് ബാബു തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ കാമറ മനോജ് പിള്ള.

എം. മോഹനന്‍ സംവിധാനം ചെയ്യുന്ന മൈ ഗോഡ് എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായും ഹണി അഭിനയിക്കുന്നു. ഈ ചിത്രത്തില്‍ നിന്നും മിയ പിന്മാറിയതോടെയാണ് നായികാവേഷം ഹണിക്ക് ലഭിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത ആഴ്ച ആരംഭിക്കും.

പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് താരം കുറച്ച് കാലമായി സിനിമയില്‍ നിന്നും മാറിനിന്നത്. ഹണി അഭിനയിച്ച അവസാന ചിത്രം അരുണ്‍ കുമാര്‍ അരവിന്ദിന്റെ വണ്‍ ബൈ ടൂ ആയിരുന്നു.

Top