ഇടവേളയ്ക്ക് ശേഷം രമ്യാ കൃഷ്ണന്‍ വീണ്ടും മലയാളത്തിലേക്ക്

ഒരേ കടലിന് ശേഷം രമ്യാ കൃഷ്ണന്‍ വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നു. അപ്പവും വീഞ്ഞും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. ഡോക്ടര്‍ പേഷ്യന്റ്, ഔട്ട് ഓഫ് സിലബസ് തുടങ്ങിയ സിനിമകള്‍ ഒരുക്കിയ വിശ്വനാഥന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സണ്ണി വെയ്ന്‍, പ്രതാപ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോള്‍ തെലുങ്ക് ചിത്രമായ ബാഹുബലിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് രമ്യാ കൃഷ്ണന്‍ .

Top