ഇടതുപക്ഷത്തെ വിജയിപ്പിച്ചതിനു നന്ദി;യുഡിഎഫിന്റെ പരാജയം മാണിക്കും ചാണ്ടിക്കും കിട്ടിയ അടി

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ജനം തള്ളിക്കളഞ്ഞതായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

ഫാസിസത്തെ ചെറുക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ എന്ന് ജനം തിരിച്ചറിഞ്ഞു. ഇത് പാര്‍ട്ടിയിലെ ഐക്യത്തിന് ജനങ്ങള്‍ നല്‍കിയ വിജയം കൂടിയാണെന്ന് വിഎസ് വ്യക്തമാക്കി.

വര്‍ഗ്ഗീയ ധ്രുവീകരണത്തിന് കനത്ത തിരിച്ചടിയാണ് ജനം നല്‍കിയത്. നടേശന്റെ വാര്‍ഡില്‍ പോലും അവിശുദ്ധ സഖ്യം തകര്‍ന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി കെഎം മാണിക്കും കരണത്തേറ്റ അടിയാണ് ജനവിധിയെന്നും വിഎസ് പറഞ്ഞു.

ഇടതുമുന്നണിക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് വിഎസ് നന്ദി പറഞ്ഞു.

അതേസമയം ബാര്‍ കോഴ വിവാദം ജനവിധിയെ ബാധിച്ചിട്ടില്ലെന്നും വലിയ തിരിച്ചടി ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

Top