ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സെല്‍ഫ് ഗോള്‍ മാഞ്ചസ്റ്ററിനെ രക്ഷിച്ചു

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ കഷ്ടിച്ചു രക്ഷപ്പെട്ടു. ടോട്ടനത്തെ ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ വിജയിച്ചത്. മാഞ്ചസ്റ്ററിനെതിരെ മികച്ച കളിപുറത്തെടുത്ത ടോട്ടനം സെല്‍ഫ് ഗോളിലാണ് പരാജയം സമ്മതിച്ചത്.

ടോട്ടനത്തിന്റെ കെയ്ല്‍ വാക്കറാണ് സ്വന്തം പേസ്റ്റില്‍ പന്തു നിക്ഷേപിച്ചത്. മാഞ്ചസ്റ്ററിന്റെ വെയിന്‍ റൂണിയെ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ വാക്കറുടെ കാലില്‍ നിന്ന് പന്ത് വലയില്‍ കയറുകയായിരുന്നു.

മാഞ്ചസ്റ്ററിന്റെ കോച്ച് ലൂയിസ് വാന്‍ഗാളിന്റെ 64-ാം പിറന്നാള്‍ ദിനത്തില്‍ വിയര്‍ത്തു നേടിയ വിജയം അത്രമധുരം നല്‍കിയില്ല.

Top