ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ച് ചെല്‍സി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചെല്‍സി ജേതാക്കളായി. ക്രിസ്റ്റല്‍ പാലസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചതോടെ ചെല്‍സി കിരീടം ഉറപ്പാക്കി. നാല്‍പ്പത്തിയഞ്ചാം മിനിട്ടില്‍ ഏദന്‍ ഹസാര്‍ഡാണ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്. ലീഗില്‍ മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ചെല്‍സി കിരീടം ഉറപ്പിച്ചത്.

സീസണിലെ 35 മത്സരങ്ങളില്‍ ചെല്‍സിക്ക് 83 പോയിന്റ് ആയതോടെയാണ് കിരീടം ഉറപ്പായത്. രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 34 മല്‍സരങ്ങളില്‍ 68 പോയിന്റ് മാത്രമാണുള്ളത്.

2010ന് ശേഷം ആദ്യമായാണ് ചെല്‍സി പ്രീമിയര്‍ ലീഗ് ജേതാക്കളാകുന്നത്. കോച്ച് മൗറീന്യോയുടെ കീഴില്‍ മൂന്നാം തവണയാണ് ചെല്‍സി കിരീടം നേടുന്നത്.

Top