ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിക്കും സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്കും വിജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്കും വിജയം. നെയ്മറും മെസിയും ഗോള്‍ നേടിയ മത്സരത്തില്‍ എസ്പാനിയോളിന് എതിരെയായിരുന്നു ബാഴ്‌സയുടെ വിജയം. ലീഗ് 33 റൗണ്ട് അവസാനിച്ചപ്പോള്‍ 81 പോയിന്റുമായി ബാഴ്‌സ ഒന്നാം സ്ഥാനത്താണ്.

സ്പാനിഷ് ലീഗില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികൊ മാഡ്രിഡ് ഏകപക്ഷീയമായ മൂന്നു ഗോളിന് എല്‍ഷയെ തോല്‍പ്പിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി വിജയം നേടിയപ്പോള്‍ ലിവര്‍പൂള്‍, ടോട്ടനം ടീമുകള്‍ സമനില വഴങ്ങി.

Top