ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : സമനിലയുമായി മുന്‍നിര ടീമുകള്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ മുന്‍നിര ടീമുകള്‍ സമനിലയില്‍. ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ടീമുകള്‍ സമനിലവഴങ്ങിയപ്പോള്‍ അഴ്‌സണലിന് മാത്രമാണ് വിജയിക്കാനായത്.

സീസണില്‍ വന്‍കുതിപ്പ് നടത്തിയ ചെല്‍സിയെ നാലാം സ്ഥാനത്തുള്ള സതാംപ്ടനാണ് 1-1ന് സമനിലയില്‍ പിടിച്ചത്. യുണൈറ്റഡ്-ടോട്ടനം മത്സരം ഗോള്‍ രഹിത സമനിലയിലാണ് അവസാനിച്ചത്. ദുര്‍ബലരായ ബര്‍ലി എഫ്.സിയാണ് രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ കുരുക്കിയത്. വൈസ്റ്റ്ഹാമിനെതിരെയുള്ള അഴ്‌സണലിന്റെ വിജയം 2-1നായിരുന്നു.

Top