ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ചെല്‍സി വീണ്ടും ഒന്നാമത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി വീണ്ടും ഒന്നാമത്. പതിമൂന്നാം സ്ഥാനക്കാരായ സ്‌റ്റോക്ക് സിറ്റിയെ ഏകപക്ഷീയമായ രണ്ടു ഗോളിന് തകര്‍ത്താണ് ചെല്‍സി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ചെല്‍സിക്കുവേണ്ടി ജോണ്‍ടെറിയും ഫാബ്രിഗസുമാണ് ഗോളുകള്‍ നേടിയത്.

പതിനാറു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പോയിന്റു നിലയില്‍ സിറ്റിയും ചെല്‍സിയും തുല്യനിലയിലായിരുന്നു. എന്നാല്‍ പതിനേഴാം മല്‍സരം കഴിഞ്ഞപ്പോള്‍ ചെല്‍സി വീണ്ടും മൂന്നുപോയിന്റിന്റെ ലീഡ് നിലനിര്‍ത്തി.

Top