ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ആഴ്‌സണലിനെതിരെ ചെല്‍സിക്ക് രണ്ടു ഗോള്‍ ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ ചെല്‍സി ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തി. ആഴ്‌സണലിന്റെ രണ്ടു താരങ്ങള്‍ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയതോടെ ചെല്‍സി അനായാസജയമാണു സ്വന്തമാക്കിയത്. ഫ്രഞ്ച് ഡിഫന്‍ഡര്‍ കുര്‍ത് സുമയും ഏഡന്‍ ഹസാര്‍ഡുമാണു ചെല്‍സിക്കായി ലക്ഷ്യം കണ്ടത്.

ആഴ്‌സണല്‍ ഡിഫന്‍ഡര്‍ ഗബ്രിയേലും മധ്യനിരക്കാരന്‍ സാന്‍ഡി കസോര്‍ളയുമാണു ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയത്. ചെല്‍സിയുടെ ഡീഗോ കോസ്റ്റയെ തൊഴിച്ചതിനാണു ഗബ്രിയേലിനു ചുവപ്പുകാര്‍ഡ് ലഭിച്ചത്. ഫാബ്രിഗാസിനെ ഫൗള്‍ ചെയ്തു രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചാണു കസോര്‍ള പുറത്തുപോയത്.

Top