ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ചെല്‍സി-ആഴ്‌സണല്‍ പോരാട്ടം ഇന്ന്

ന്യൂഡല്‍ഹി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് തീ പാറും പോരാട്ടങ്ങള്‍. നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി ആഴ്‌സണലിനെ നേരിടും. ലീഗില്‍ മികച്ച തുടക്കം കിട്ടാതെ വലയുന്ന ചെല്‍സിക്ക് ജയം അനിവാര്യമാണ്.

ഒരെണ്ണം മാത്രം ജയിച്ച് പോയിന്റ് പട്ടികയില്‍ 17ം സ്ഥാനത്താണ് ചെല്‍സി. നാലാം സ്ഥാനത്തുള്ള ആഴ്‌സണല്‍ മികച്ച നിലയിലാണ്.

മറ്റൊരു മത്സരത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിടും. സ്വാന്‍സി സിറ്റി എവര്‍ട്ടണിനെയും സ്റ്റോക് സിറ്റി ലെസ്റ്റര്‍ സിറ്റിയെയും നേരിടും. ലാലിഗയില്‍ റയല്‍ മാഡ്രിഡിന് ഗ്രാനഡയാണ് എതിരാളി.

Top