ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്: ശക്തമായ തിരിച്ചു വരവുമായി ലിവര്‍പൂള്‍

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയവുമായി ലിവര്‍പൂള്‍. ജയത്തോടെ പത്താം സ്ഥാനത്തുണ്ടായിരുന്ന ലിവര്‍പൂള്‍ എട്ടാമതെത്തി.
സ്വാന്‍സിയ സിറ്റിയെ 4-1നാണ് ലിവര്‍പൂള്‍ തകര്‍ത്തത്.

സീസണില്‍ വലിയ തകര്‍ച്ചയെ നേരിട്ട മുന്‍ചാമ്പ്യന്മാര്‍ കൂടിയായ ലിവര്‍പൂളിന്റെ ശക്തമായ തിരിച്ചു വരവു കൂടിയായി വിജയം. പത്തൊമ്പതു മല്‍സരം പൂര്‍ത്തിയായപ്പോള്‍ 28 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. മോറീനോ ഒരു ഗോളും ലല്ലാന രണ്ടു ഗോളും നേടി. നാലാം ഗോള്‍ സ്വാന്‍സിയാ താരം ഷെവലിയുടെ സംഭാവനയായിരുന്നു.

Top