ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ബാറ്റ് ചെയ്യും

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ നായകന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ രജത് പാടിദാര്‍ അരങ്ങേറും. പരുക്കേറ്റ് പുറത്തായ കെഎല്‍ രാഹുലിനു പകരമാണ് പാടിദാറിന്റെ അരങ്ങേറ്റം. മുഹമ്മദ് സിറാജിനു പകരം മുകേഷ് കുമാറും കളിയ്ക്കും. 2022 ഡിസംബറിനു ശേഷം കുല്‍ദീപ് യാദവ് ടീമില്‍ ഇടം നേടി. പരുക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജയ്ക്ക് പകരമാണ് കുല്‍ദീപ് കളിക്കുക. ഇംഗ്ലണ്ട് നിരയില്‍ പുതുമുഖം ഷൊഐബ് ബാഷിര്‍ ഇന്ന് അരങ്ങേറുകയാണ്. മാര്‍ക്ക് വുഡിനു പകരം ജെയിംസ് ആന്‍ഡേഴ്‌സണും കളിക്കും.

ആദ്യ ഇന്നിംഗ്‌സില്‍ ലീഡെടുത്തിട്ടും പരാജയപ്പെട്ടത് ഇന്ത്യക്ക് സമ്മര്‍ദ്ദമാണ്.ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഇന്നത്തെ കളി ഇന്ത്യക്ക് നിര്‍ണായകമാണ്.

Top