ആസ്‌ട്രേലിയക്ക് 97റണ്‍സിന്റെ ലീഡ്

ബ്രിസ്‌ബേന്‍: ബ്രിസ്‌ബേനില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ആസ്‌ട്രേലിയക്ക് 97 റണ്‍സിന്റെ ലീഡ്. ആസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് അവസാനിച്ചപ്പോള്‍ 505 റണ്‍സിന് എല്ലാവരും പുറത്തായി. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 39 റണ്‍സെടുത്തു. മുരളി വിജയും ശിഖര്‍ ധവാനുമാണ് ബാറ്റ് ചെയ്യുന്നത്.

നേരത്തെ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സ്റ്റീവന്‍ സമിത്തിന്റെയും അര്‍ധസെഞ്ച്വറി നേടിയ മിച്ചല്‍ ജോണ്‍സന്‍, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരുടെയും മികവിലാണ് ആസ്‌ട്രേലിയ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

സ്റ്റീവന്‍ സ്മിത്ത് 133 റണ്‍സെടുത്തു. മിച്ചല്‍ ജോണ്‍സണ്‍ 88 റണ്‍സും സ്റ്റാര്‍ക് 52 റണ്‍സും നേടി. ടെസ്റ്റില്‍ തന്റെ ഒമ്പതാം അര്‍ധസെഞ്ച്വറിയാണ് ഇന്ന് ജോണ്‍സണ്‍ നേടിയത്. ഇന്ത്യക്കുവേണ്ടി ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വരുണ്‍ ആരോണും ആര്‍. അശ്വിനും രണ്ട് വിക്കറ്റ് വീഴ്ത്തി.

Top