ആസ്റ്റണ്‍ മാര്‍ട്ടിന്റെ ആദ്യ ഇലക്ട്രിക് കാര്‍ 2017ല്‍ പുറത്തിറങ്ങും

ലോകത്തിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം തങ്ങളുടെ ഇലക്ട്രിക്ക് കാറുകള്‍ പരീക്ഷിക്കുകയാണ്. ഔഡിക്കും, ബിഎംഡബ്ല്യുവിനും, ടൊയോട്ടക്കുമെല്ലാം പിറകെ തങ്ങളുടെ ഇലക്ട്രിക്ക് കാര്‍ പ്രൊജക്റ്റുമായി എത്തിയിരിക്കുകയാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍.

ബ്രിട്ടീഷ് കമ്പനിയായ ആസ്റ്റണ്‍ മാര്‍ട്ടിന്റെ ആദ്യ ഇലക്ട്രിക്ക് കാര്‍ 2017 ല്‍ പുറത്തിറങ്ങുമെന്നാണ് കമ്പനി സിഇഒ ആന്‍ഡി പാല്‍മെര്‍ അറിയിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും വൈദ്യുതിയില്‍ ഓടുന്ന ആദ്യ ആസ്റ്റണ്‍ മാര്‍ട്ടിന്‍, നാല് ഡോര്‍ കൂപ്പെയായിരിക്കും. നിലവിലുള്ള ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് എസിന്റെ പുതിയ വകഭേദമായി എത്തുന്ന ഈ ഇലക്ട്രിക്ക് ലക്ഷ്വറി കൂപ്പെയ്ക് 800 കുതിരശക്തി കരുത്തും ഉണ്ടാകും.

യുറോപ്പിലും അമേരിക്കയിലും അന്തരീക്ഷമലിനീകരണ ചട്ടങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വാഹന നിര്‍മ്മാതാക്കള്‍ ഇലക്ട്രിക്ക് വാഹന നിര്‍മ്മാണത്തിലേയ്ക്ക് എത്തുന്നത്. കൂടാതെ 2012 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ഇലക്ട്രിക്ക് കാറുകളുടെ വില്‍പ്പന ഏകദേശം 80 ശതമാനത്തോളമാണ് വളര്‍ന്നത്. അതും നിര്‍മ്മാതാക്കളെ കൂടുതല്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് പ്രേരിപ്പിക്കുന്നുണ്ടെന്നാണ് കരുതുന്നത്.

Top