ആസിയാന്‍ കരാര്‍ കേരളത്തെ ദോഷകരമായി ബാധിച്ചു: കെ.പി മോഹനന്‍

തിരുവനന്തപുരം: ആസിയാന്‍ കരാര്‍ കേരളത്തെ ദോഷകരമായി ബാധിച്ചുവെന്ന് കൃഷിമന്ത്രി കെ.പി മോഹനന്‍. പതിനാല് രാജ്യങ്ങള്‍ ഒപ്പുവയ്ക്കുന്ന കരാര്‍ കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി സഭയില്‍ പറഞ്ഞു. കേരളത്തിന്റെ ആശങ്ക മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.പി മോഹനന്‍ അറിയിച്ചു. റബര്‍ കര്‍ഷകരെ ദുരിത ബാധിതതരായി പ്രഖ്യാപിക്കണമെന്നും സഭാ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

അതേ സമയം നാണ്യവിള വിലയിടിവ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി.

Top